Pages

Saturday, July 16, 2011


കവികള്‍ പാടി പഴകിയ മധുര വികാരമേ
നിന്നെ അറിയുന്നതാ൪ക്ക്
പ്രഭാതത്തില്‍‌ അലിയുന്ന മഞ്ഞുതുള്ളിയായ്
പൂപരാഗമായ് കിളികള്‍ തന്‍ മധുരസ്വരമായ് നിന്‍ രാഗം
ഹാ ! മധുര സങ്കല്‍പ്പമേ നിന്നിലലിയാന്‍ നിന്നെയറിയാന്‍
പ്രകൃതിയുടെ ഓരോരോ രാഗത്തിലും
കിളികള്‍ തന്‍ മധുര സ്വരത്തിലും
പൂവിലും കായിലും നിറയുന്ന തേന്‍കണി
പ്രണയത്തെ അഗ്നിയെന്നു ചില൪
അഗ്നിയിലും പ്രണയമെന്നു ചില൪
ജീവനെ ജീവിതമായി മാറ്റുന്ന മധുര വികാരമേ
ബന്ധനങ്ങളെ ബന്ധങ്ങളായി മാറ്റുന്ന മധുര വികാരമേ
നിനക്കെന്റെ നന്ദി.
                                                                              
                                                                                               നിഷ
ഞങ്ങളുടെ കുട്ടികളുടെ ചില സൃഷ്ടികളിലേക്ക്..............

Dreams

I have a dream
                    I have a dream
    That is a sweet dream
    I will make the dream true one day
    I will be a famous cricket player 
    My country will be proud of me 
    My dream is a sweet dream

                                    Sandeep.v.s
                                      XC(2011-2012)

The Rhythm Of Love

Life is short but love is long
Love is sweet memories
That lead us to magical world
Love is the world's truth
It's feeing is great
Everyone hear the song of love
Everyone feels the fragrance of love
The love is flowing like a river

                             When I get down the soil
                             And my mother touches  me
                             Then I knew what is love
Oh!God I can't move
I can't talk,I can't scream
I can't cry because
I am in the tangle of love
The love's tangle
What did I do?
What did I do..................?

                                                 Vijay Paul 
                                                XA(2011-2012)

                 


 

രാവില്‍ വിരിഞ്ഞൊരു മനോഹരി

രാവിന്റെ  ശോഭയായ്  നിലാവിന്റെ സഖിയായ്
ആകാശത്തൊരു വെള്ളിക്കിണ്ണം വരുന്നോരു നേരം
നോക്കി  നോക്കി  ദളങ്ങള്‍  വിട൪ത്തി
രാത്രി തന്‍ പൂ൪ണ്ണതയില്‍ 
ഭൂമിയില്‍  മറ്റൊരു  ചന്ദ്രബിംബം  കണക്കെ
തെളിഞ്ഞു  ശോഭിപ്പു നീ
യൗവനം മുഴുവനും  തുളുമ്പിടും  നേരം  
ദാ........... ഞാന്‍ വന്നെത്തിയെന്നു
ചൊല്ലു  കണക്കെ  കാറ്റിന്റെ  മൃദു  സ്പ൪ശമേറ്റെന്ന പോലെ
ഗ൪വിന്റെ പര്യായമെന്നോണം 
മെല്ലെ  ശിരസ്സാടിടുന്നു
രാത്രി പകലിനു വഴിമാറിടും  നേരം
രാത്രി  തന്‍  സഖി രാത്രിയോടൊപ്പം ഉറങ്ങീടുന്നു
                        
                                                          നിഷ

Friday, July 15, 2011

മഴക്കാലം


വീണ്ടും ഒരു മഴക്കാലം കൂടി ഇതാവന്നെത്തി
ഛന്നം പിന്നം പെയ്തിറങ്ങും മഴത്തുള്ളികള്‍
പുതുജീവനായ് പുത്തനുണ൪വായ്
വീണ്ടുമൊരു മഴക്കാലം 
തന്നിലേയ്ക്കലിയാ൯  മാടിവിളിക്കും തിരകള്‍  പോലെ
പ്രണയമായ് വിരഹമായ് അഗ്നിയായ്
വീണ്ടുമൊരു മഴക്കാലം
കാതുകള്‍ക്കിമ്പമായ് കണ്ണുകള്‍ക്ക് കുളി൪മയായ്
സ്നേഹത്തി൯ നേ൪ത്ത സ്പ൪ശം പോലെ 
എന്റെ മനസ്സിലൊരു കുളി൪ തെന്നലായ്
എന്നെ തൊട്ടുണ൪ത്തുന്നു  നീ.......
കേള്‍ക്കുന്തോറും ഇഷ്ടമേറി വരും ഗാനം പോലെ 
കാണുന്തോറും മനോഹാരിതയേറും പൂവ് പോലെ 
ഭൂമീ ദേവിക്കൊരനുഗ്രഹ  വ൪ഷമായ് 
                   ഈ  മഴക്കാലം...............

Tuesday, July 12, 2011

कॊलाष

  जल प्रदूषण 
दसवीं कक्षा कॆ पहलॆ   इक्काई कॆ संबन्ध तैयार कियॆ   नदी प्रदूषण कॆ कॊलाष             


                                                     दसवीं.ए  कक्षा कॆ चात्र

Monday, July 4, 2011

മാഡം ക്യൂറി അനുസ്മരണവും രസതന്ത്രദിനാഘോഷവും

ചെറായി എസ്.എം .എച്ച്.എസിലെ സയന്‍സ് ക്ലബിന്റെ  ആഭിമുഖ്യത്തില്‍ നോബല്‍ സമ്മാനജേതാവും രസതന്ത്രജ്ഞയുമായ മാഡം ക്യുറിയുടെ ചരമവാര്‍ഷികദിനമായ  2011 ജൂലായ് 4 രസതന്ത്രദിനമായി ആചരിച്ചു.ദിനാചരണത്തിന്റെ  ഭാഗമായി എല്ലാ വിദ്യാര്‍ത്ഥികളും മാഡം ക്യുറിയുടെ ബാഡ്ജ് ധരിച്ചാണ് സ്കുളില്‍ എത്തിയത്.ഹെഡ് മിസ്ട്രസ് ശ്രീമതി ജമ്മു ടീച്ചറുടെ അദ്ധ്യക്ഷതയില്‍ ഉദ്ഘാടനയോഗം നടന്നു. മാഡം ക്യൂറി ശാസ്ത്രലോകത്തിനു നല്കിയ സംഭാവനകള്‍ തദവസരത്തില്‍ ടീച്ചര്‍ അനുസ്മരിച്ചു.തുടര്‍ന്ന് ശാസ്ത്രഗാനാലാപനം, പ്രസംഗം,പ്രബന്ധാവതരണം എന്നിവ ഉണ്ടായിരുന്നു.യു പി ഹൈസ്കൂള്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ലഘു പരീക്ഷണങ്ങളുടെ പ്രദര്‍ശനം ഒരു വിസ്മയകാഴ്ചയായി.നിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രദര്‍ശനം കാണുവാന്‍ അവസരം ലഭിച്ചു.ശാസ്ത്രത്തിന്റെ അത്ഭുതലോകത്തേക്ക് ഒരെത്തിനോട്ടം നടത്തുവാന്‍ മാഡം ക്യൂറി ദിനാചരണത്തിലൂടെ കുട്ടികള്‍ക്ക് സാധിച്ചു.
ചില ദൃശ്യങ്ങളിലേക്ക്.............................................................


















Saturday, July 2, 2011

ജൂണ്‍ 5 പരിസ്ഥിതി ദിനം

പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി   ഞങ്ങളുടെ വിദ്യാലയത്തില്‍ സംഘടിപ്പിച്ച വൃക്ഷങ്ങളെ ആദരിക്കല്‍ ചടങ്ങ് 
ചടങ്ങിന്റെ വിവിധ ദൃശ്യങ്ങളിലേക്ക്.....................................................