Pages

Friday, July 15, 2011

മഴക്കാലം


വീണ്ടും ഒരു മഴക്കാലം കൂടി ഇതാവന്നെത്തി
ഛന്നം പിന്നം പെയ്തിറങ്ങും മഴത്തുള്ളികള്‍
പുതുജീവനായ് പുത്തനുണ൪വായ്
വീണ്ടുമൊരു മഴക്കാലം 
തന്നിലേയ്ക്കലിയാ൯  മാടിവിളിക്കും തിരകള്‍  പോലെ
പ്രണയമായ് വിരഹമായ് അഗ്നിയായ്
വീണ്ടുമൊരു മഴക്കാലം
കാതുകള്‍ക്കിമ്പമായ് കണ്ണുകള്‍ക്ക് കുളി൪മയായ്
സ്നേഹത്തി൯ നേ൪ത്ത സ്പ൪ശം പോലെ 
എന്റെ മനസ്സിലൊരു കുളി൪ തെന്നലായ്
എന്നെ തൊട്ടുണ൪ത്തുന്നു  നീ.......
കേള്‍ക്കുന്തോറും ഇഷ്ടമേറി വരും ഗാനം പോലെ 
കാണുന്തോറും മനോഹാരിതയേറും പൂവ് പോലെ 
ഭൂമീ ദേവിക്കൊരനുഗ്രഹ  വ൪ഷമായ് 
                   ഈ  മഴക്കാലം...............

1 comment:

  1. "It rains on the street,
    Like a god weeping slow
    Tears on the hapless
    People below. "

    ReplyDelete