ചെറായി എസ്.എം .എച്ച്.എസിലെ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നോബല്‍ സമ്മാനജേതാവും രസതന്ത്രജ്ഞയുമായ മാഡം ക്യുറിയുടെ ചരമവാര്‍ഷികദിനമായ 2011 ജൂലായ് 4 രസതന്ത്രദിനമായി ആചരിച്ചു.ദിനാചരണത്തിന്റെ ഭാഗമായി എല്ലാ വിദ്യാര്‍ത്ഥികളും മാഡം ക്യുറിയുടെ ബാഡ്ജ് ധരിച്ചാണ് സ്കുളില്‍ എത്തിയത്.ഹെഡ് മിസ്ട്രസ് ശ്രീമതി ജമ്മു ടീച്ചറുടെ അദ്ധ്യക്ഷതയില്‍ ഉദ്ഘാടനയോഗം നടന്നു. മാഡം ക്യൂറി ശാസ്ത്രലോകത്തിനു നല്കിയ സംഭാവനകള്‍ തദവസരത്തില്‍ ടീച്ചര്‍ അനുസ്മരിച്ചു.തുടര്‍ന്ന് ശാസ്ത്രഗാനാലാപനം, പ്രസംഗം,പ്രബന്ധാവതരണം എന്നിവ ഉണ്ടായിരുന്നു.യു പി ഹൈസ്കൂള്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ലഘു പരീക്ഷണങ്ങളുടെ പ്രദര്‍ശനം ഒരു വിസ്മയകാഴ്ചയായി.നിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രദര്‍ശനം കാണുവാന്‍ അവസരം ലഭിച്ചു.ശാസ്ത്രത്തിന്റെ അത്ഭുതലോകത്തേക്ക് ഒരെത്തിനോട്ടം നടത്തുവാന്‍ മാഡം ക്യൂറി ദിനാചരണത്തിലൂടെ കുട്ടികള്‍ക്ക് സാധിച്ചു.
ചില ദൃശ്യങ്ങളിലേക്ക്.............................................................




ചില ദൃശ്യങ്ങളിലേക്ക്.............................................................

No comments:
Post a Comment