Pages

Wednesday, August 17, 2011



സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്-18 ആഗസ്റ്റ്  2011

 വിദ്യാര്‍ത്ഥികള്‍ക്ക്  തിരഞ്ഞെടുപ്പിനെകുറിച്ച് ഒരു അവബോധം നല്കുന്നതിനായി ഈ വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഒരു നിയമസഭാതിരഞ്ഞെടുപ്പിന്റെ പരിവേഷം നല്കി.
ഓരോ ക്ലാസും ഒരു നിയോജകമണ്ഡലമായി കണക്കാക്കി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക റിട്ടേണിങ്ങ് ഓഫീസിറായ ഗിരി സാറിന് സമര്‍പ്പിച്ചു.
തുടര്‍ന്ന് വിശദമായ പരിശോധനക്ക് ശേഷം സ്ഥാനാര്‍ത്ഥികളുടെ പേര് പ്രസിദ്ധീകരിച്ചു.
ക്ലാസ് ടീച്ചര്‍മാരെ പ്രിസൈഡിങ്ങ് ഓഫീസര്‍മാരായി മറ്റ് ക്ലാസുകളില്‍ നിയമിച്ചു.
ഒരു ക്ലാസില്‍ നിന്നും 3 പോളിംഗ് ഓഫീസര്‍മാരെയും 2 പോലീസ് ഉദ്യോഗസ്ഥരെയും
നിയമിച്ചു. അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ റിട്ടേണിങ്ങ് ഓഫീസര്‍ നല്കി.
തിരഞ്ഞെടുപ്പ് ദിനത്തില്‍ പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ റിട്ടേണിങ്ങ് ഓഫീസറില്‍ നിന്നും
ആവശ്യമായ തിരഞ്ഞെടുപ്പ് സാമഗ്രികള്‍ കൈപറ്റി.  
                                                                  
പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ റിട്ടേണിങ്ങ് ഓഫീസറില്‍ നിന്നുംതിരഞ്ഞെടുപ്പ് സാമഗ്രികള്‍ കൈപറ്റുന്നു

2011ആഗസ്റ്റ് 18 ന് കൃത്യം 10.30 നു തന്നെ വോട്ടിംഗ് ആരംഭിച്ചു.





Monday, August 15, 2011

ആഗസ്റ്റ് 15  സ്വാതന്ത്ര്യദിനം


ഇന്ത്യയുടെ  അറുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനം വളരെ സമുചിതമായി ആഘോഷിച്ചു.
രാവിലെ കൃത്യം 8.50 ന് ഹെഡ്മിസ്ട്രസ് ശ്രീമതി ജമ്മു ടീച്ചര്‍ പതാക ഉയര്‍ത്തി.ആ
സമയം സ്കൂളിലെ NCCഅംഗങ്ങള്‍ സല്യൂട്ട് നല്‍കുകയും കുട്ടികള്‍ ദേശീയഗാനം 
ആലപിക്കുകയും ചെയ്തു.തുടര്‍ന്ന്  നല്കിയ സ്വാതന്ത്ര്യദിന സന്ദേശത്തില്‍
രാജ്യത്തിന്റെ അഖണ്ഡതയ്കുവേണ്ടിഒത്തൊരുമയോടെ പ്രവര്‍ത്തിക്കേണ്ടതിന്റെ 
ആവശ്യകത ടീച്ചര്‍ ഊന്നി പറഞ്ഞു
പിന്നീട് നടന്ന സമ്മേളനം ഈ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥിയായ ശ്രീ ഗോപി മാസ്റ്റര്‍
(Rtd.H.M ,SRV UPS Ernakulam)ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ 
ശ്രീ പ്രദീപ് (PTA Committe Member, S.M.H.S Cherai)
അദ്ധ്യക്ഷനായിരുന്നു.പി.ടി.എ കമ്മിറ്റി അംഗങ്ങളായ ശ്രീ അനില്‍,ശ്രീ ഉണ്ണികൃഷ്ണന്‍,
ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ  എ.എന്‍  ഉണ്ണികൃഷ്ണന്‍ എന്നിവരുടെ സാന്നിദ്ധ്യം
ചടങ്ങിന്റെ മാറ്റ് കൂട്ടി.ഗോപി മാസ്റ്ററുടെ ഉദ്ഘാടന പ്രസംഗം അതീവ ഹൃദ്യമായിരുന്നു.
സ്വാതന്ത്ര്യം നേടിതന്നവരെയും അവര്‍ അനുഭവിച്ച കഷ്ടപ്പാടുകളുടെയും ഒരു അനുസ്മരണമായിരുന്നു
അദ്ദേഹത്തിന്റെ പ്രസംഗം.തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു.സ്വാതന്ത്ര്യദിനാഘോഷങ്ങളുടെഭാഗമായി സംഘടിപ്പിച്ച ക്വിസ്,പോസ്റ്റര്‍
മത്സരങ്ങളില്‍ സമ്മാനാര്‍ഹരായവര്‍ക്ക്ഗോപി മാസ്റ്റര്‍ സമ്മാനങ്ങള്‍ നല്കി.
സമ്മേളനത്തില്‍ പങ്കെടുത്ത ഏവര്‍ക്കും വിദ്യാര്‍ത്ഥി പ്രതിനിധിയായ അഖില വത്സന്‍ നന്ദി രേഖപ്പെടുത്തി.
ഹെഡ് മിസ്ട്രസ് ശ്രീമതി പി.കെ ജമ്മു പതാക ഉയര്‍ത്തുന്നു







സ്വാതന്ത്ര ദിന സന്ദേശം

പ്രാര്‍ത്ഥന



അദ്ധ്യക്ഷന്‍--ശ്രീ പ്രദീപ്


പ്രതിജ്ഞ


ഉദ്ഘാടനം--- ശ്രീ.ഗോപി മാസ്റ്റര്‍


 
ജയ് ഹിന്ദ്

                                                                                                                          


Thursday, August 11, 2011

കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കായി ഹെല്‍ത്ത് ക്ലബിന്റെ നേതൃത്വത്തില്‍ ഒരു
ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.ജില്ലാ ARSH യൂണിറ്റ് ഒരുക്കിയ ഈ പരിപാടി
ഹെഡ്മിസ്ട്രസ് ജമ്മു ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.ഡോ. ഗ്രേസി ജോസഫ്  വളരെ രസകരമായി
ക്ലാസ് നയിച്ചു.സൈക്കോളജിസ്റ്റ് ദിവ്യയും തദവസരത്തില്‍ സന്നിഹിതയായിരുന്നു.
കൗമാരക്കാരായ പെണ്‍കുട്ടികള്‍ നേരിടുന്ന പല പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു.ഏകദേശം 
മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന ക്ലാസ് കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായിരുന്നു.
7 മുതല്‍ 10  വരെ ക്ലാസിലെ പെണ്‍കുട്ടികള്‍ക്കായി നടത്തിയ ഈ പരിപാടി വിജ്ഞാനപ്രദവും
ആയിരുന്നു. കുട്ടികളെ പ്രതിനിധീകരിച്ച്  ജിലു ജോസഫ്,കീര്‍ത്തി,പൂജ,അഞ്ജലി 
തുടങ്ങിയവര്‍ ഡോക്ടര്‍ക്ക് നന്ദി പറഞ്ഞു.വിദ്യാലയത്തിനു വേണ്ടി ജയ്സി ടീച്ചര്‍
നന്ദി പറഞ്ഞു.

                       
ഉദ്ഘാടനം -ജമ്മു ടീച്ചര്‍




ഡോ. ഗ്രേസി ജോസഫിന്റെ ക്ലാസ്





















Wednesday, August 10, 2011

ഹിരോഷിമ ദിനം



സഹോദരന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ
ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനമായ ആഗസ്ത് 6 ന് യുദ്ധ വിരുദ്ധ -സമാധാന റാലി നടത്തി. ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി  ജമ്മു ടീച്ചര്‍ നിര്‍വഹിച്ചു  .

 അക്രമ വിരുദ്ധ സന്ദേശങ്ങളെഴുതിയ പ്ലക്കാര്‍ഡുകളും
         " യുദ്ധം വേണ്ടേ വേണ്ട,സമാധാനം  പുലരട്ടെ"

തുടങ്ങിയ മുദ്രാവാക്യങ്ങളുമായി കുട്ടികള്‍ സ്കൂള്‍ മൈതാനത്ത് പ്രകടനം നടത്തി.മനോഹരമായ
പോസ്ററര്‍  പ്രദര്‍ശനവും ഉണ്ടായിരുന്നു.വളരെ താത്പര്യപൂര്‍വ്വം കുട്ടികള്‍ സഡാക്കോ
കൊക്കുകളെ നിര്‍മ്മിച്ചു.






  ഇത് കീര്‍ത്തി, പത്താം ക്ലാസുകാരി
                                            പഠനത്തില്‍ മിടുക്കി

                       ഇനി കീര്‍ത്തിയുടെ കവിതകളായാലോ...............



കണ്‍മറഞ്ഞ കാഴ്ചകള്‍

പണ്ടു ഞാനെന്റെ തൊടിയില്‍ കണ്ടൊരാ-
സുന്ദര പുഷ്പങ്ങളില്ലയിന്ന്
ഉള്ളതിനൊക്കെയും ആ....
സുന്ദര പുഷ്പത്തിന്‍ ഭംഗിയൊട്ടകെ
വരുന്നതില്ല
പണ്ടു ഞാന്‍ കണ്ടൊരാ വയലിന്റെ
സ്ഥാനത്ത് പൊങ്ങിയുയര്‍ന്നൊരു
കെട്ടിടങ്ങള്‍
പച്ചവിരിപ്പിട്ടും സ്വര്‍ണ്ണ കതിര്‍ ചൂടി
കാറ്റിലങ്ങാടിയ നെല്‍ചെടികള്‍
ഇപ്പോളതിന്റെയൊരു മണി പോലുമേ
ബാക്കി വച്ചിടാതെ നികത്തിയെല്ലാം
പണ്ടു നാം വീക്ഷിച്ച ഗ്രാമത്തിന്‍ ചാരുത
മങ്ങി മങ്ങി പോയാ കൂരിരുട്ടില്‍
ഓരോ ക്ഷണം തോറും ഓരോ ദിനം തോറും
കണ്‍ മറഞ്ഞു പോയാം കാഴ്ചകള്‍ തന്‍



മേഘത്തിന്‍ കണ്ണുനീര്‍


മേഘത്തിന്‍ കണ്ണീരായ് മഴപെയ്തു ഭുമിയില്‍
മാലോകരാകെ കുളിരണിഞ്ഞു
വെയിലിനെ ഉന്തിയാ മഴ കടന്നെത്തി
ഗ്രാമത്തിന്‍ ജാലകവാതില്‍ തുറന്നെത്തി
ഇറ്റിറ്റു വീണു മഴതുള്ളികള്‍
മേഘത്തിന്‍ കണ്ണുനീര്‍‌
ഭൂമി തന്‍ കൈകളില്‍
വീണു കുളിര്‍പ്പിച്ചു മാലോകരെ
മാനം നിറയെ മഴയാണോ അമ്മേ
എന്നോതി അവള്‍ തന്റെ അമ്മയോട്
കുട്ടി തന്‍ സംശയമായ് വിചാരിച്ചി-
ട്ടിപ്രകാരം ചൊല്ലിയമ്മ
മാനത്തെ മൂടിയ മേഘത്തിന്‍
കണ്ണീരാണു മഴ , എന്‍ മകളെ













Monday, August 8, 2011

ആഷ്നയുടെ കവിതകള്‍

ആഷ്ന , പത്താം ക്ലാസുകാരി, മണപറമ്പില്‍ സന്തോഷിന്റെയും രജനിയുടേയും മകള്‍ ,
കൊച്ചു വായാടി ,തന്റെ പുസ്തകത്തില്‍ കുറിച്ചിട്ട കൊച്ചു കവിതകള്‍




നിഴലുകള്‍
                     കൂടെ നടക്കും ചങ്ങാതി
എപ്പോഴും നീ ഉണ്ടാകും
ആരുടെ കൂടെയും ഉണ്ടാകും
വെയിലിനോടൊപ്പം എത്തും നീ
വെയിലാറുമ്പോള്‍ പോകും നീ
എന്നുടെ പ്രിയ ചങ്ങാതി
എന്നും നീ തന്നെ











പരസ്യം


കണ്ടു ഞാന്‍ പരസ്യം
ധാത്രി തന്‍ പരസ്യം
മുടി വളരും പരസ്യം
                             പനിനീര്‍ പൂവിന്‍ എണ്ണ
                             വാങ്ങി ഞാന്‍ ഒരെണ്ണം
                                  നൂറു രൂപ കൊടുത്തു ഞാന്‍
                              വാങ്ങി ഞാന്‍ ഒരെണ്ണം 
തേച്ചു ഞാന്‍ രണ്ടുദിവസം 
  മുടി വളരുന്നില്ല പക്ഷേ........
മുടി കൊഴിയുന്നല്ലോ........
                          ഭയങ്കരം അതി ഭയങ്കരം
                     നൂറു രൂപയും പോയി
                   മുടിയും പോയി......
                     എന്റെ മുടിയും പോയി


കടല്‍

പോകുന്നു ഞാന്‍ കടല്‍
കാണുവാനായ്
നീണ്ടു നിവര്‍ന്നു കിടക്കുന്ന പാത
നോക്കിയാലറ്റം കാണാത്ത നീരധി-
നീലനിറത്താല്‍ ഭംഗിയേകും
ദു:ഖം മറക്കാനും ഹര്‍ഷം പൊഴിക്കാനും
കടല്‍ പോലെ വേറൊരു സ്ഥലവുമില്ല
കുട്ടികള്‍ കളിച്ചു തിമിര്‍ക്കുന്നു
കൊട്ടാരങ്ങള്‍ പണിയുന്നു
മുതിര്‍ന്നവര്‍ വീചികളെണ്ണിയെണ്ണി
സമയം പോവതറിയുന്നില്ല
അര്‍ക്കന്റെ കുങ്കുമവര്‍ണ്ണത്താല്‍
സന്ധ്യക്കെന്തൊരു ഭംഗിയാണ്
അസ്തമയം നോക്കിയിരിക്കവെ
പെട്ടന്ന് രവിയെ കാണാതെയായ്