ആഷ്നയുടെ കവിതകള്‍

ആഷ്ന , പത്താം ക്ലാസുകാരി, മണപറമ്പില്‍ സന്തോഷിന്റെയും രജനിയുടേയും മകള്‍ ,
കൊച്ചു വായാടി ,തന്റെ പുസ്തകത്തില്‍ കുറിച്ചിട്ട കൊച്ചു കവിതകള്‍
കൂടെ നടക്കും ചങ്ങാതി
എപ്പോഴും നീ ഉണ്ടാകും
ആരുടെ കൂടെയും ഉണ്ടാകും
വെയിലിനോടൊപ്പം എത്തും നീ
വെയിലാറുമ്പോള്‍ പോകും നീ
എന്നുടെ പ്രിയ ചങ്ങാതി
എന്നും നീ തന്നെ
പരസ്യം
കണ്ടു ഞാന്‍ പരസ്യം
ധാത്രി തന്‍ പരസ്യം
മുടി വളരും പരസ്യം
പനിനീര്‍ പൂവിന്‍ എണ്ണ
വാങ്ങി ഞാന്‍ ഒരെണ്ണം
നൂറു രൂപ കൊടുത്തു ഞാന്‍
വാങ്ങി ഞാന്‍ ഒരെണ്ണം
തേച്ചു ഞാന്‍ രണ്ടുദിവസം
മുടി വളരുന്നില്ല പക്ഷേ........
മുടി കൊഴിയുന്നല്ലോ........
ഭയങ്കരം അതി ഭയങ്കരം
നൂറു രൂപയും പോയി
മുടിയും പോയി......
എന്റെ മുടിയും പോയി
പോകുന്നു ഞാന്‍ കടല്‍
കാണുവാനായ്
നീണ്ടു നിവര്‍ന്നു കിടക്കുന്ന പാത
നോക്കിയാലറ്റം കാണാത്ത നീരധി-
നീലനിറത്താല്‍ ഭംഗിയേകും
ദു:ഖം മറക്കാനും ഹര്‍ഷം പൊഴിക്കാനും
കടല്‍ പോലെ വേറൊരു സ്ഥലവുമില്ല
കുട്ടികള്‍ കളിച്ചു തിമിര്‍ക്കുന്നു
കൊട്ടാരങ്ങള്‍ പണിയുന്നു
മുതിര്‍ന്നവര്‍ വീചികളെണ്ണിയെണ്ണി
സമയം പോവതറിയുന്നില്ല
അര്‍ക്കന്റെ കുങ്കുമവര്‍ണ്ണത്താല്‍
സന്ധ്യക്കെന്തൊരു ഭംഗിയാണ്
അസ്തമയം നോക്കിയിരിക്കവെ
പെട്ടന്ന് രവിയെ കാണാതെയായ്
ഭയങ്കരം അതി ഭയങ്കരം
നൂറു രൂപയും പോയി
മുടിയും പോയി......
എന്റെ മുടിയും പോയി
കടല്‍
പോകുന്നു ഞാന്‍ കടല്‍
കാണുവാനായ്
നീണ്ടു നിവര്‍ന്നു കിടക്കുന്ന പാത
നോക്കിയാലറ്റം കാണാത്ത നീരധി-
നീലനിറത്താല്‍ ഭംഗിയേകും

കടല്‍ പോലെ വേറൊരു സ്ഥലവുമില്ല
കുട്ടികള്‍ കളിച്ചു തിമിര്‍ക്കുന്നു
കൊട്ടാരങ്ങള്‍ പണിയുന്നു
മുതിര്‍ന്നവര്‍ വീചികളെണ്ണിയെണ്ണി
സമയം പോവതറിയുന്നില്ല
അര്‍ക്കന്റെ കുങ്കുമവര്‍ണ്ണത്താല്‍
സന്ധ്യക്കെന്തൊരു ഭംഗിയാണ്
അസ്തമയം നോക്കിയിരിക്കവെ
പെട്ടന്ന് രവിയെ കാണാതെയായ്
No comments:
Post a Comment