Pages

Wednesday, August 10, 2011

  ഇത് കീര്‍ത്തി, പത്താം ക്ലാസുകാരി
                                            പഠനത്തില്‍ മിടുക്കി

                       ഇനി കീര്‍ത്തിയുടെ കവിതകളായാലോ...............



കണ്‍മറഞ്ഞ കാഴ്ചകള്‍

പണ്ടു ഞാനെന്റെ തൊടിയില്‍ കണ്ടൊരാ-
സുന്ദര പുഷ്പങ്ങളില്ലയിന്ന്
ഉള്ളതിനൊക്കെയും ആ....
സുന്ദര പുഷ്പത്തിന്‍ ഭംഗിയൊട്ടകെ
വരുന്നതില്ല
പണ്ടു ഞാന്‍ കണ്ടൊരാ വയലിന്റെ
സ്ഥാനത്ത് പൊങ്ങിയുയര്‍ന്നൊരു
കെട്ടിടങ്ങള്‍
പച്ചവിരിപ്പിട്ടും സ്വര്‍ണ്ണ കതിര്‍ ചൂടി
കാറ്റിലങ്ങാടിയ നെല്‍ചെടികള്‍
ഇപ്പോളതിന്റെയൊരു മണി പോലുമേ
ബാക്കി വച്ചിടാതെ നികത്തിയെല്ലാം
പണ്ടു നാം വീക്ഷിച്ച ഗ്രാമത്തിന്‍ ചാരുത
മങ്ങി മങ്ങി പോയാ കൂരിരുട്ടില്‍
ഓരോ ക്ഷണം തോറും ഓരോ ദിനം തോറും
കണ്‍ മറഞ്ഞു പോയാം കാഴ്ചകള്‍ തന്‍



മേഘത്തിന്‍ കണ്ണുനീര്‍


മേഘത്തിന്‍ കണ്ണീരായ് മഴപെയ്തു ഭുമിയില്‍
മാലോകരാകെ കുളിരണിഞ്ഞു
വെയിലിനെ ഉന്തിയാ മഴ കടന്നെത്തി
ഗ്രാമത്തിന്‍ ജാലകവാതില്‍ തുറന്നെത്തി
ഇറ്റിറ്റു വീണു മഴതുള്ളികള്‍
മേഘത്തിന്‍ കണ്ണുനീര്‍‌
ഭൂമി തന്‍ കൈകളില്‍
വീണു കുളിര്‍പ്പിച്ചു മാലോകരെ
മാനം നിറയെ മഴയാണോ അമ്മേ
എന്നോതി അവള്‍ തന്റെ അമ്മയോട്
കുട്ടി തന്‍ സംശയമായ് വിചാരിച്ചി-
ട്ടിപ്രകാരം ചൊല്ലിയമ്മ
മാനത്തെ മൂടിയ മേഘത്തിന്‍
കണ്ണീരാണു മഴ , എന്‍ മകളെ













No comments:

Post a Comment