ഹിരോഷിമ ദിനം
സഹോദരന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ
ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനമായ ആഗസ്ത് 6 ന് യുദ്ധ വിരുദ്ധ -സമാധാന റാലി നടത്തി. ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി ജമ്മു ടീച്ചര്‍ നിര്‍വഹിച്ചു .
അക്രമ വിരുദ്ധ സന്ദേശങ്ങളെഴുതിയ പ്ലക്കാര്‍ഡുകളും
" യുദ്ധം വേണ്ടേ വേണ്ട,സമാധാനം പുലരട്ടെ"
തുടങ്ങിയ മുദ്രാവാക്യങ്ങളുമായി കുട്ടികള്‍ സ്കൂള്‍ മൈതാനത്ത് പ്രകടനം നടത്തി.മനോഹരമായ
പോസ്ററര്‍ പ്രദര്‍ശനവും ഉണ്ടായിരുന്നു.വളരെ താത്പര്യപൂര്‍വ്വം കുട്ടികള്‍ സഡാക്കോ
കൊക്കുകളെ നിര്‍മ്മിച്ചു.
No comments:
Post a Comment