കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഈ ഓണാവധിക്കാലത്ത് കാര്‍ട്ടൂണ്‍ അനിമേഷന്‍ പരിശീലനത്തിന്റെ 'ആസ്വാദനത്തിരക്കി'ലാണ്. സ്വതന്ത്രസോഫ്റ്റ്വെയറുകളായ കെ-ടൂണ്‍, ഓപണ്‍ഷോട്ട്, ഒഡാസിറ്റി എന്നിവ ഉപയോഗിച്ച് നമ്മുടെ പൊതുവിദ്യാലയങ്ങളിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ ആനിമേഷന്‍ വിദ്യ കരഗതമാക്കുക എന്നതാണ് ഈ അവധിക്കാലട്രെയിനിങ്ങിന്റെ പ്രഥമ ലക്ഷ്യം. ഐ.ടി @ സ്കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ANTS ന്റെ വൈപ്പിന്‍ ഉപജില്ലയിലെ ഏക പരിശീലന കേന്ദ്രമായിരുന്നു ഈ വിദ്യാലയം.
കുട്ടികളില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകളെയും കാര്‍ട്ടൂണ്‍-ആനിമേഷന്‍ രംഗത്തെ കഴിവുകളെയും കണ്ടെത്താനുള്ള ഈ പരിശീലന പരിപാടി വളരെ സ്വാഗതാര്‍ഹമാണ്.പൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റ് വെയറുകള്‍ മാത്രം ഉപയോഗിച്ചുകൊണ്ട് കാര്‍ട്ടൂണ്‍ സിനിമ നിര്‍മ്മിക്കുന്ന ഈ മഹദ്സംരംഭം ലോകത്തില്‍ ഇദംപ്രഥമവും വിപ്ലവകരവുമാണെന്ന് നിസ്സംശയം പറയാം .ചിത്ര രചനയില്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച നാല് ദിവസത്തെ പരിശീലനത്തില്‍ വൈപ്പിന്‍ ഉപജില്ലയിലെ 12 ഹൈസ്കൂളില്‍ നിന്നും 31 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
പരിശീലനത്തിന്റെ രണ്ടാം ദിവസം അവിചാരിതമായി വന്നെത്തിയ സ്ഥലം M.L.A ശ്രീ എസ് ശര്‍മ്മയുടെ സാന്നിദ്ധ്യവും സംഭാഷണവും കുട്ടികളെ കൂടുതല്‍ ഊര്‍ജ്വസ്വലരാക്കി.
No comments:
Post a Comment