രക്ഷിതാക്കള്‍ക്കുള്ള
ഐ.സി.ടി.ബോധവല്‍കരണ പരിപാടി
ഐ.സി.ടി.ബോധവല്‍കരണ പരിപാടി
പൊതുവിദ്യാഭ്യാസ വകുപ്പില്‍ പ്രവര്‍ത്തിച്ചുവരുന്ന ഐ ടി @ സ്കൂള്‍ പ്രോജക്റ്റിന്റെ പ്രവര്‍ത്തന പദ്ധതികളെകുറിച്ചും
അവ നടപ്പാക്കുന്നതിന് ആവിഷ്കരിച്ച പരിപാടികളെ കുറിച്ചും രക്ഷിതാക്കളെ ബോധവല്‍ക്കരിക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം.
ഇതിനായി 13-9-2011 ന് 2.30 ന് രക്ഷിതാക്കളെ വിളിച്ചു ചേര്‍ത്തു. പരിപാടിയില്‍ പി. ടി. എ പ്രസിഡന്റ് ശ്രീ അനില്‍ അദ്ധ്യക്ഷനായിരുന്നു. ഹെഡ് മിസ്ട്രസ് ശ്രീമതി പി.കെ ജമ്മു സ്വാഗതം നേര്‍ന്നു. തുടര്‍ന്ന് SSITC മാരായ അഖില വത്സന്‍,മീര,വീണ പ്രവീണ്‍ ,അര്‍ജുന്‍ .കെ ലാല്‍ ,അബിരാജ്
എന്നിവര്‍ ചേര്‍ന്ന് പുതിയ പാഠ്യപദ്ധതിയെപറ്റിയും അതില്‍ ഐ സി ടി യുടെ സാദ്ധ്യതയെപറ്റിയും വിശദീകരിച്ചു.
ഐ സി ടി പദ്ധതിയുടെ ഭാഗമായി സ്കൂളില്‍ ലഭിച്ചിരിക്കുന്ന ഉപകരണങ്ങള്‍,പഠനാവശ്യങ്ങള്‍ക്കുള്ള അവയുടെ ഉപയോഗം എന്നിവയും വിശദീകരിച്ചു
കാര്‍ട്ടുണ്‍ സിനിമ നിര്‍മ്മാണ പരിശീലനത്തില്‍ പങ്കെടുത്ത ആദര്‍ശ് ,അബില്‍ എന്നീ കുട്ടികള്‍ അവരുടെ അനുഭവങ്ങള്‍ രക്ഷകര്‍ത്താക്കളുമായി പങ്കുവെക്കുകയും അവര്‍ നിര്‍മ്മിച്ച കാര്‍ട്ടൂണ്‍ സിനിമ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് സൈബര്‍ ക്രൈമുകളെ കുറിച്ച് രക്ഷകര്‍ത്താക്കള്‍ക്ക് ഒരു അവബോധം നല്‍കി. ശ്രീമതി ജയ്സി ടീച്ചറുടെ നന്ദിയോടെ പരിപാടി 4.30 ന് സമാപിച്ചു.
Add caption |
No comments:
Post a Comment