Pages

Saturday, December 31, 2011

Monday, December 12, 2011



എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന സംസ്ഥാന സ്കുള്‍ കായികമേളയില്‍ എറണാകുളം ജില്ലയ്ക്കു വേണ്ടി  സബ് ജൂനിയര്‍ ഗേള്‍സ് 4x100മീ.റിലേയില്‍ പങ്കെടുത്ത് സ്വര്‍ണം നേടി ഞങ്ങളുടെ അഭിമാനമായി മാറിയ മീനു തോമസ്



മീനു തോമസിന് സ്കൂള്‍ പി.ടി.എ നല്കിയ സ്വീകരണത്തില്‍ നിന്ന്

























Saturday, December 3, 2011




എറണാകുളം റവന്യൂ  ജില്ല ശാസ്ത്ര -ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര -പ്രവര്‍ത്തിപരിചയ - ഐ.ടി  മേളയില്‍

ഹൈസ്കൂള്‍ വിഭാഗം ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ 

അക്ഷയ.കെ.എ  &  അഞ്ജിത പി.വി


  യു.പി വിഭാഗം ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റില്‍   മൂന്നാം സ്ഥാനവും എ ഗ്രേഡും നേടിയ 

                             ആദിത്യന്‍ സി.എ   &‌   നിസ്ദ നാസര്‍


 

    
വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളില്‍   ശ്രീ .എസ് ശര്‍മ്മ
എം.എല്‍.എ 2011 ഡിസംബര്‍ 1 മുതല്‍ നടപ്പാക്കുന്ന അമ്മ തന്‍ ഭക്ഷണം 
                   പദ്ധതിയുടെ  സ്കൂള്‍ തല ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്രീമതി രാധിക നിര്‍വഹിച്ചു


                                         


                                                               

                

Friday, November 25, 2011

സന്തോഷത്തോടെ.................................

വൈപ്പിന്‍ ഉപജില്ല കായികമേളയില്‍(2011-2012) ഒന്നാം സ്ഥാനം നേടിയ ചെറായി എസ് .എം എച്ച് .എസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ പ്രധാന അദ്ധ്യാപിക ശ്രീമതി പി.കെ ജമ്മു കായികാദ്ധ്യാപകരായ ശ്രീ.ജി.പ്രദീപ് ,ശ്രീ.എന്‍.എസ് ശ്രീജി എന്നിവരോടൊപ്പം


Sunday, September 25, 2011

Thursday, September 22, 2011


                                            संगोष्ठी


                                            " प्रकृति हमारी मां

और

पशु - पक्षी हमारे सहचर "

02 जुलाई 2011
            पूर्वाह्न 10.30  बजे
                                                                                                          
                          दसवीं कक्षा ' ' डिवीषन में

{ सूचना, पोस्टर,संकेतपट,चित्रप्रदरशनी }

ऎस .ऎं .ऎच .ऎस चेराई


                                                           

Tuesday, September 13, 2011

രക്ഷിതാക്കള്‍ക്കുള്ള
ഐ.സി.ടി.ബോധവല്‍കരണ പരിപാടി


പൊതുവിദ്യാഭ്യാസ വകുപ്പില്‍ പ്രവര്‍ത്തിച്ചുവരുന്ന ഐ ടി @ സ്കൂള്‍ പ്രോജക്റ്റിന്റെ പ്രവര്‍ത്തന പദ്ധതികളെകുറിച്ചും
അവ നടപ്പാക്കുന്നതിന് ആവിഷ്കരിച്ച പരിപാടികളെ കുറിച്ചും രക്ഷിതാക്കളെ ബോധവല്‍ക്കരിക്കുക എന്നതായിരുന്നു  ഈ പരിപാടിയുടെ ലക്ഷ്യം.
                              ഇതിനായി 13-9-2011 ന് 2.30 ന് രക്ഷിതാക്കളെ വിളിച്ചു ചേര്‍ത്തു. പരിപാടിയില്‍ പി. ടി. എ പ്രസിഡന്റ് ശ്രീ അനില്‍ അദ്ധ്യക്ഷനായിരുന്നു. ഹെഡ് മിസ്ട്രസ് ശ്രീമതി പി.കെ ജമ്മു സ്വാഗതം നേര്‍ന്നു. തുടര്‍ന്ന് SSITC മാരായ അഖില വത്സന്‍,മീര,വീണ പ്രവീണ്‍ ,അര്‍ജുന്‍ .കെ ലാല്‍ ,അബിരാജ്
എന്നിവര്‍ ചേര്‍ന്ന് പുതിയ പാഠ്യപദ്ധതിയെപറ്റിയും അതില്‍ ഐ സി ടി യുടെ സാദ്ധ്യതയെപറ്റിയും വിശദീകരിച്ചു.

ഐ സി ടി പദ്ധതിയുടെ ഭാഗമായി സ്കൂളില്‍ ലഭിച്ചിരിക്കുന്ന ഉപകരണങ്ങള്‍,പഠനാവശ്യങ്ങള്‍ക്കുള്ള അവയുടെ ഉപയോഗം എന്നിവയും വിശദീകരിച്ചു
   കാര്‍ട്ടുണ്‍ സിനിമ നിര്‍മ്മാണ പരിശീലനത്തില്‍ പങ്കെടുത്ത ആദര്‍ശ് ,അബില്‍ എന്നീ കുട്ടികള്‍ അവരുടെ അനുഭവങ്ങള്‍ രക്ഷകര്‍ത്താക്കളുമായി പങ്കുവെക്കുകയും അവര്‍ നിര്‍മ്മിച്ച കാര്‍ട്ടൂണ്‍ സിനിമ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.





തുടര്‍ന്ന് സൈബര്‍ ക്രൈമുകളെ കുറിച്ച് രക്ഷകര്‍ത്താക്കള്‍ക്ക് ഒരു അവബോധം നല്‍കി. ശ്രീമതി ജയ്സി ടീച്ചറുടെ നന്ദിയോടെ പരിപാടി 4.30 ന് സമാപിച്ചു.




Add caption













Sunday, September 11, 2011




കേരളത്തിന്റെ ദേശീയോത്സവമാണല്ലോ ഓണം!
നമ്മുടെ നാട്ടിലെ പൂക്കളുടെ ഉത്സവം കൂടിയാണ് ഓണം.

മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെ
ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും......
ഒരുമയും നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു നല്ല കാലത്തിന്റെ മാധുര്യമൂറുന്ന ഓര്‍മ്മകള്‍ നല്‍കുന്ന പൊന്നോണം വന്നു. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍                
                                     


Tuesday, September 6, 2011

 കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഈ ഓണാവധിക്കാലത്ത് കാര്‍ട്ടൂണ്‍ അനിമേഷന്‍ പരിശീലനത്തിന്റെ 'ആസ്വാദനത്തിരക്കി'ലാണ്. സ്വതന്ത്രസോഫ്റ്റ്​വെയറുകളായ കെ-ടൂണ്‍, ഓപണ്‍ഷോട്ട്, ഒഡാസിറ്റി എന്നിവ ഉപയോഗിച്ച് നമ്മുടെ പൊതുവിദ്യാലയങ്ങളിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ ആനിമേഷന്‍ വിദ്യ കരഗതമാക്കുക എന്നതാണ് ഈ അവധിക്കാലട്രെയിനിങ്ങിന്റെ പ്രഥമ ലക്ഷ്യം. ഐ.ടി @ സ്കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ANTS ന്റെ വൈപ്പിന്‍ ഉപജില്ലയിലെ ഏക പരിശീലന കേന്ദ്രമായിരുന്നു ഈ വിദ്യാലയം.
കുട്ടികളില്‍ ഉറങ്ങിക്കിടക്കുന്ന  കഴിവുകളെയും  കാര്‍ട്ടൂണ്‍-ആനിമേഷന്‍ രംഗത്തെ കഴിവുകളെയും കണ്ടെത്താനുള്ള  ഈ പരിശീലന പരിപാടി വളരെ സ്വാഗതാര്‍ഹമാണ്.പൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റ് വെയറുകള്‍ മാത്രം ഉപയോഗിച്ചുകൊണ്ട് കാര്‍ട്ടൂണ്‍ സിനിമ നിര്‍മ്മിക്കുന്ന   ഈ മഹദ്സംരംഭം ലോകത്തില്‍ ഇദംപ്രഥമവും വിപ്ലവകരവുമാണെന്ന് നിസ്സംശയം പറയാം .ചിത്ര രചനയില്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച നാല് ദിവസത്തെ പരിശീലനത്തില്‍ വൈപ്പിന്‍ ഉപജില്ലയിലെ 12 ഹൈസ്കൂളില്‍ നിന്നും 31 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.




പരിശീലനത്തിന്റെ രണ്ടാം ദിവസം അവിചാരിതമായി വന്നെത്തിയ സ്ഥലം M.L.A ശ്രീ എസ് ശര്‍മ്മയുടെ സാന്നിദ്ധ്യവും സംഭാഷണവും കുട്ടികളെ കൂടുതല്‍ ഊര്‍ജ്വസ്വലരാക്കി.